ഒടുവള്ളിത്തട്ട് കോൺഫ്രൻസ് ഹാൾ ഉദ്ഘാടനം
തളിപ്പറമ്പ:സാമൂഹികാരോഗ്യകേന്ദ്രം ഒടുവള്ളിത്തട്ട് കോൺഫ്രൻസ് ഹാൾ ഉദ്ഘാടനം തളിപ്പറമ്പ നിയോജകമണ്ഡലം എം. എൽ. എ. ടി. കെ. ഗോവിന്ദൻമാസ്റ്റർ നിർവ്വഹിച്ചു. തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് 2024-25 വർഷത്തെ വാർഷിപദ്ധതിയിലുൾപ്പെടുത്തി പതിനൊന്ന് ലക്ഷം രൂപ ചിലവഴിച്ചാണ് കോൺഫ്രൻസ് ഹാൾ നവീകരിച്ചത്. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സജി ഓതറ, മോളി സജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട്, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ പി. ശ്രീമതി, പി. പ്രേമലത, നസീറ പി., സുഭാഷ് പി., ജോസ് പറയൻകുഴി, ടി. പ്രഭാകരൻ, ഒ. പി. ഇബ്രാഹിംകുട്ടി, രജീവൻ എം. എസ്., ഡോ. ഗ്രീഷ്മ ഇ. കെ.,ഡി. എം. ഒ. യുടെ പ്രതിനിധി ഗീത പി. ടി. എന്നിവര്‍ പ്രസംഗിച്ചു. തളിപ്പറമ്പ നിയോജകമണ്ഡലത്തിൽ ഒരു ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും എം. എൽ. എ. പറഞ്ഞു.