വർഷങ്ങൾക്ക് ശേഷം ‘സേനാപതി’വീണ്ടും വരുന്നു; ഇന്ത്യൻ 2 ഇന്ന് തീയേറ്ററുകളിൽ
ശങ്കർ-കമൽഹാസൻ കൂട്ടുകെട്ടി ലൊരുങ്ങുന്ന സീക്വൽ ഇന്ത്യൻ 2 തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. 28 വർഷങ്ങൾക്ക് ശേഷം ‘സേനാപതി’ വീണ്ടും അവതരിക്കുന്ന ചിത്രത്തിനായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. മാറിയ കാലത്തിന്റെ എല്ലാ സങ്കേതങ്ങളുടേയും പിൻബല ത്തോടെയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഇന്ത്യൻ രണ്ടാം ഭാഗമെത്തുന്നതെന്നതാണ് പ്രേക്ഷകർ ആകാംക്ഷയോടെ ചിത്രത്തിനായി കാത്തിരിക്കാനുള്ള കാരണം. കേരളത്തിൽ 630 പ്രിന്റുകളിലാണ് ചിത്രം എത്തുന്നത്. 200 കോടി ബജറ്റിലൊരുക്കിയിരിക്കുന്ന സിനിമ, പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നാണ് പ്രതീക്ഷ. രണ്ടാം ഭാഗത്തിന്റെ റിലീസിന് ശേഷം വൈകാതെ തന്നെ മൂന്നാം ഭാഗവും റിലീസ് ചെയ്യുമെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്. രണ്ട്, മൂന്ന് ഭാഗങ്ങളിലായി കമൽഹാസനെ 12 ഗെറ്റപ്പുകളിൽ കാണാൻ കഴിയുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിൽ ഏഴ് ഗെറ്റപ്പുകൾ ഇന്ത്യൻ 2ലും അഞ്ച് ഗെറ്റപ്പുകൾ ഇന്ത്യൻ 3ലുമായിരിക്കും ഉണ്ടാവുക എന്നാണ് സൂചന.