ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി & ലീഡർഷിപ്പ് പുതുതലമുറ ബിരുദാനന്തര ബിരുദ പ്രവേശനം തത്സമയ പ്രവേശനം
തളിപ്പറമ്പ : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്റ്റ്റേഷൻ കിലയുടെ കീഴിൽ തളിപ്പറമ്പ ക്യാമ്പസിൽ ഇന്റർനാഷണൽ സെൻ്റർ ഫോർ ലീഡർഷിപ്പ് സ്റ്റഡീസിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന കണ്ണൂർ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി & ലീഡർഷിപ്പ് (IPPL) 2024-25 അദ്ധ്യയന വർഷത്തിൽ പുതുതലമുറ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളായ MA Social Entrepreneurship and Development, MA Public Policy and Development, MA Decentralisation and Local Governance (Regular) ഒഴിവിലേക്ക് 2024 September 9 മുതൽ 13 വരെ തത്സമയ പ്രവേശനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ 45% ൽ കുറയാത്ത മാർക്കോടെയുള്ള ബിരുദമുള്ളവർക്കു അപേക്ഷിക്കാവുന്ന താണു. പ്രായ പരിധി ഇല്ല. സർവീസിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്
ഫോൺ : 04602200904, 9895094110, 9061831907