ഒരു ഇടവേളക്ക് ശേഷം മലയാളത്തിന്റെ ഇതിഹാസം ജഗതി ശ്രീകുമാർ സിനിമയിലേക്ക് തിരിച്ചെത്തുന്നു
ഒരു ഇടവേളക്ക് ശേഷം മലയാളത്തിന്റെ ഇതിഹാസം ജഗതി ശ്രീകുമാർ സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഹാസ്യതാരമായും വില്ലനായും സ്വഭാവ നടനായുമൊക്കെ അഭ്രപാളിയെ വിസ്മയിപ്പിച്ച ജഗതി ശ്രീകുമാറിന് ഇന്ന് എഴുപത്തിനാലാം പിറന്നാളാണ്. പിറന്നാൾ ദിനത്തിലാണ് ആരാധകർക്ക് അദ്ദേഹത്തിന്റെ തിരിച്ചുവരവ് പിറന്നാൾ സമ്മാനമായി നൽകുന്നത്.
നടൻ അജു വർഗീസാണ് ഒരു ഇടവേളയ്ക്ക് ശേഷം ജഗതി മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അരുൺ ചന്ദു സംവിധാനം ചെയ്യുന്ന വല എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടും തിരിച്ചെത്തുന്നത്. കെ മധു സംവിധാനം ചെയ്ത സിബിഐ അഞ്ചാം ഭാഗത്തിൽ ജഗതി അഭിനയിച്ചിരുന്നു. വിഖ്യാതനായ ബ്രിട്ടിഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ച ശാസ്ത്രജ്ഞനുമായ സ്റ്റീഫൻ ഹോക്കിങിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ചക്രകസേരയിലിരിക്കുന്ന ജഗതിയെ പോസ്റ്ററില്‍ കാണാം.
”കോമഡിയുടെ മാസ്റ്റർ തിരിച്ചെത്തി !! ഇതിഹാസതാരം ജഗതി ശ്രീകുമാറിന് ജന്മദിനാശംസകൾ. പ്രൊഫസർ അമ്പിളി, അങ്കിൾ ലൂണാർ ആയി വലയിലെ അദ്ദേഹത്തിൻ്റെ ഐതിഹാസികമായ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കാൻ തയ്യാറാകൂ. മറ്റൊരുതരത്തിലും ഒരു തിരിച്ചുവരവിന് കളമൊരുങ്ങുന്നു!”- നടൻ അജു വർഗീസ് ഫേസ്ബുക്കിൽ കുറിച്ചു. പതിനഞ്ച് വർഷം മുമ്പുണ്ടായ ഒരപകടം സിനിമയിൽ നിന്ന് ജഗതി ശ്രീകുമാറെന്ന നടന് താത്കാലിക വിശ്രമം നൽകിയെങ്കിലും മലയാളികൾ കാത്തിരിപ്പിലായിരുന്നു.ആർക്കും അവിസ്മരണീയമാക്കാനാവാത്ത കുറേയെറ കഥാപാത്രങ്ങളിലൂടെ അമ്പിളിച്ചേട്ടൻറെ തിരിച്ചുവരവിനായി