പീഡനം പോലെ വേദനാജനകമാണ് വ്യാജ പീഡനാരോപണം; പീഡനാരോപണത്തില്‍ പ്രതികരിച്ച് നടന് ജയസൂര്യ
കൊച്ചി : പീഡനാരോപണത്തില്‍ പ്രതികരിച്ച് നടന് ജയസൂര്യ. തനിക്കെതിരെ നടക്കുന്നത് വ്യാജപീഡനാരോപണ മാണെന്നും നിയമവിദഗ്ദരുമായി കൂടിയാലോചനകള്‍ നടത്തി മുന്നോട്ട് പോകുമെന്നും ജയസൂര്യ പറഞ്ഞു. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നത്. സത്യം ചെരുപ്പ് ധരിക്കുമ്പോഴേയ്ക്കും, നുണ ലോക സഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരപരാധിത്വം തെളിയാന്‍ ഉള്ള നിയമപോരാട്ടം തുടരുമെന്നും നീതിന്യായ വ്യവസ്ഥിതിയില്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നുവെന്നും ജയസൂര്യ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിന്നു പ്രതികരണം.