
ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽപെട്ട ജോയിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽപെട്ട ജോയിയുടെ മൃതദേഹം കണ്ടെത്തി. 46 മണിക്കൂറിനു ശേഷമാണു മൃതദേഹം കണ്ടെത്തിയത്. തകരപ്പറമ്പ് കനാലിന്റെ ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. മൃതദേഹം ജോയിയുടേത് തന്നെയെന്ന് ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ടണലിന് പുറത്തേ കനാലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേയിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്ന സ്ഥലമാണ് ഇവിടെ. മൃതദേഹം പുറത്തെടുത്ത് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.