എല്ലാ കാര്യങ്ങളിലും കോടതിയുടെ ഇടപെടൽഅനാവശ്യ വിവാദങ്ങൾക്ക് വഴിവെക്കുകയാണെന്ന് മന്ത്രി കെ മുരളീധരൻ
തൃശൂർ: എല്ലാ കാര്യങ്ങളിലും കോടതിയുടെ ഇടപെടൽ വർധിക്കുകയാണെന്നും ഇത് അനാവശ്യ വിവാദങ്ങൾക്ക് വഴിവെക്കുകയാണെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു. എല്ലാ വിഷയങ്ങളിലും കോടതി ഇടപെട്ടാൽ ഭക്തർക്കും ബന്ധപ്പെട്ട അധികാരികൾക്കും എന്താണ് പങ്ക്? ശബരിമല വിഷയത്തിൽ ദേവസ്വത്തിനും സർക്കാരിനും യാതൊരു റോളുമില്ല. ക്ഷേത്രത്തിൽ ഏത് പൂവ് ഉപയോഗിക്കണമെന്നതുവരെ ഹൈക്കോടതിയാണ് നിർദേശിക്കുന്നത്. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.ക്ഷേത്രകാര്യങ്ങളിൽ കോടതിയുടെ അമിത ഇടപെടൽ ആവശ്യമാണോയെന്ന് ഗൗരവമായി ചിന്തിക്കേണ്ട സമയമാണിത്. ഈ വിഷയം നിയമസഭയിൽ താൻ ഉന്നയിച്ചിട്ടുണ്ട്. നിയമസഭയിൽ സംസാരിക്കുമ്പോൾ ആരെയും ഭയക്കേണ്ട സാഹചര്യമില്ലെങ്കിലും പുറത്തുപറയുമ്പോൾ കോടതി അലക്ഷ്യത്തിന്റെ പ്രശ്നം ഉയരുന്നുവെന്നും അദ്ദേഹം പറഞ്ഞു.