കെ.വേണുഗോപാലൻമാസ്റ്റർ നിര്യാതനായി
കണ്ണപുരം:പാന്തോട്ടം ശ്രീവയത്തൂർ കാലിയാർ ക്ഷേത്രത്തിന് സമീപം പുഞ്ചവയൽ ജീസൺ നിവാസിൽ കെ.വേണുഗോപാലൻമാസ്റ്റർ 66നിര്യാതനായി. പരേതരായ യു.ഗോപാലൻ നമ്പ്യാരുടെയും കെ. സരോജിനി അമ്മയുടെയും മകനാണ്. പഴയ കണ്ണപുരം സൊസൈറ്റി കോളേജിൻ്റെ സ്ഥാപകനായിരുന്നു. തളിപ്പറമ്പ് ബ്രാഞ്ച് എൽഐ.സി. ഏജൻ്റാണ്.ഭാര്യ കെ. ഗോമതി (അഴീക്കോട് ).മക്കൾ മിഥുൻ രാജ്,ജിതിൻ രാജ് ഇരുവരും ദുബായ്. മരുമക്കൾ വിസ്മയ രാജൻ (ഒഴക്രോം), ബബിത (ഇടച്ചേരി). സഹോദരങ്ങൾ ശാന്തകുമാരി, ചന്ദ്രിക സതീഷ് , ഇന്ദിര സുകുമാരൻ, പ്രമീള ഗിരീഷ്.സംസ്കാരം വൈകുന്നേരം 5 മണിക്ക് പാന്തോട്ടം സമുദായ ശ്മശാനത്തിൽ.വേണു മാഷിൻ്റെ ഭൗതിക ശരീരം ഉച്ചയ്ക്ക് 1 മണിയോടെ വീട്ടിൽ പൊതു ദർശനത്തിന് വെക്കും