നടനും മിമിക്രി കലാകരനുമായ കലാഭവൻ നവാസ് അന്തരിച്ചു
കൊച്ചി : നടനും മിമിക്രി കലാകരനുമായ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസായിരുന്നു. വെള്ളി രാത്രി 9.10നാണ് ചോറ്റാനിക്കര ഗവ. ഹൈസ്ക്കൂൾ മൈതാനത്തിന് എതിർവശത്തുള്ള വൃന്ദാവനം ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഹോട്ടൽ മുറിയിൽ ചെക്ക്ഔട്ട് വൈകിയതിനെത്തു ടർന്ന് നോക്കിയപ്പോഴാ ണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എത്തിയതായി രുന്നു നവാസ്. ആശുപത്രിയിലേക്ക് ഉടൻ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മുറിയിൽ മാറ്റാരുമില്ലായിരുന്നു.
ഹോട്ടൽ ജീവനക്കാർ റൂമിലെത്തി നോക്കിയപ്പോഴാണ് കുഴഞ്ഞുവീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. നാടക, ടെലിവിഷൻ, സിനിമ രംഗത്ത് സജീവമായിരുന്നു. ഗായകനും മിമിക്രി ആർട്ടിസ്റ്റുമാണ്. കലാഭവൻ മിമിക്രി ട്രൂപ്പിലായിരുന്നു പ്രവർത്തനം. 1995-ൽ ചൈതന്യം എന്ന ഫീച്ചർ ചിത്രത്തിലൂടെ യാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. സിനിമാ നടനായ അബൂബക്കർ ആണ് പിതാവ്. പ്രശസ്ത ഹാസ്യ താരം നിയാസ് ബക്കർ, നിസാം എന്നിവർ സഹോദരങ്ങ ളാണ്. രഹനയാണ് ഭാര്യ. ഹിറ്റ്ലർ ബ്രദേഴ്സ് (1997), ജൂനിയർ മാൻഡ്രേക്ക് (1997) , മാട്ടുപ്പെട്ടി മച്ചാൻ (1998), ചന്ദമാമ ( 1999) , തില്ലാന തില്ലാന (2003) എന്നീ സിനിമകളിൽ ശ്രദ്ധിക്കുപ്പെടുന്ന വേഷങ്ങൾ അവതരിപ്പിച്ചു.