കലാഗ്രഹം ചാരിറ്റബിള്‍ സംഘടന ഏഴാം വാര്‍ഷികാഘോഷവും പ്രതിഭകള്‍ക്ക് പുരസ്കാരവിതരണവും നടത്തി
കണ്ണൂര്‍ : കലാഗ്രഹം ചാരിറ്റബിള്‍ സംഘടന ഏഴാം വാര്‍ഷികാഘോഷവും പ്രതിഭകള്‍ക്ക് പുരസ്കാരവിതരണവും നടത്തി. കണ്ണൂര്‍ മഹാത്മ മന്ദിരത്തിൽ നടന്ന ചടങ്ങ് സിനിമ സംഗീത സംവിധായകൻ ദർശൻ രാമൻ ഉദ്ഘാടനം ചെയ്തു. നടനരത്നം കവിത അദ്ധ്യക്ഷത വഹിച്ചു. സംഗീതജ്ഞൻ ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രന് അനുഗ്രഹ ഭാഷണവും അവാക് സംസ്ഥാന പ്രസിഡൻ്റ് രാജേഷ് പാലങ്ങാട്ട് കവിയൂര്‍ രാഘവന് അനുസ്മരണവും നടത്തി. ഗുരുപൂജ അവാർഡുകളും വിവിധ രംഗങ്ങളിലെ പ്രതിഭകൾക്കുള്ള പുരസ്കാരങ്ങളും ദർശൻ രാമൻ വിതരണം ചെയ്തു. കെ.എൻ.രാധാകൃഷ്ണൻ, രമണി പീതാംബരൻ, ഡോ. കെ.പി. ധനലക്ഷ്മി, ഇ.കെ.പീതാംബരൻ, രാജേഷ് പാലങ്ങാട്ട്,പി മുഹമ്മദ് ഷഹീർ, വി.പി. മിഥുൻ, വല്ലി ടീച്ചർ, വിജിനി കണ്ണൻ എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ചടങ്ങില്‍ അവശ കലാകാരന് മാര്‍ക്കുള്ള സഹായധനം വിതരണം ചെയ്തു. ഗംഗൻ കുഞ്ഞിമംഗലം, കെ.കെ. രവീന്ദ്രൻ, സെക്രട്ടറി കെ. ഹരീശൻ, മേഘ ഷാജി, ടി.കെ. ലീന എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാഗൃഹം കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.