പാഠം ഒന്ന് കളം സംവദിച്ചത് 400 ലേറെ കുട്ടികൾ
കണ്ണൂർ:ഇതിനകം പതിനൊന്ന് ഭാഗങ്ങള്‍ പിന്നിട്ട ജില്ലാ കളക്ടറുടെ കുട്ടികളുമായുള്ള പ്രതിവാര സംവാദ പരിപാടിയില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള നാനൂറിലധികം കുട്ടികൾ പങ്കെടുത്തു. കുട്ടികളുമായുള്ള തുറന്ന ആശയവിനിമയം ജില്ലയുടെ വികസന നയരൂപവത്കരണത്തിലും കുട്ടികളുടെ വ്യക്തിത്വ വികസനത്തിലും ഒരേപോലെ കളം വേദിയായി മാറി. കുട്ടികള്‍ അവതരിപ്പിക്കുന്ന പൊതു പ്രശ്നങ്ങള്‍, അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവയെല്ലാം ഗൗരവമായി കാണുകയും ഇതില്‍ ഇടപെടുകയും ചെയ്യുക എന്നത് കൂടിയാണ് കളം മുന്നോട്ട് വെക്കുന്നത്. എല്ലാ ബുധനാഴ്ചയും നടക്കുന്ന പരിപാടിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാലയങ്ങള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. രണ്ട് വിദ്യാലയങ്ങളില്‍ നിന്നുള്ള നാല്‍പ്പത് വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ സമയം പങ്കെടുക്കാം. ബോധവത്കരണം, മോട്ടിവേഷന്‍ തുടങ്ങിയ വിവിധ സെഷനുകള്‍ കളത്തില്‍ കൈകാര്യം ചെയ്യുന്നു. കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുടങ്ങി ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍ പെടുത്തേണ്ട കാര്യങ്ങള്‍ കാര്‍ഡില്‍ പ്രത്യേകം എഴുതി നല്‍കാനും കുട്ടികള്‍ക്ക് അവസരം നല്കുന്നു. അസിസ്റ്റന്റ് കളക്ടര്‍ എസ്.സ്വാതി, ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് ടീം അംഗങ്ങള്‍ എന്നിവരാണ് കളത്തില്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കന്നത്.