സൂര്യയുടെ പീരിഡ് ആക്ഷൻ ഡ്രാമ കങ്കുവ ഇന്ന് തിയേറ്ററുക്കളിലേക്ക്
സൂര്യയുടെ പീരിഡ് ആക്ഷൻ ഡ്രാമ കങ്കുവ ഇന്ന് പ്രേക്ഷകരിലേക്കെത്തുകയാണ്. ശിവ സംവിധാനം ചെയ്യുന്ന ചിത്രം വൻ ഹൈപ്പോടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നതും. പ്രേക്ഷകർക്ക് കിടിലൻ ദൃശ്യവിസ്മയം തന്നെയായിരിക്കും കങ്കുവയെന്നാണ് ഇതുവരെ പുറത്തുവന്ന അപ്ഡേറ്റുകളിൽ നിന്നെല്ലാം മനസിലാകുന്നത്. സൂര്യയുടെ ഇരട്ട വേഷങ്ങൾക്ക് പുറമേ ബോബി ഡിയോൾ, ദിഷ പടാനി, യോഗി ബാബു, റെഡിൻ കിങ്സ്ലി, നടരാജൻ സുബ്രഹ്മണ്യം, കോവൈ സരള, ആനന്ദരാജ്, കെഎസ് രവികുമാർ തുടങ്ങി വൻതാര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സിനിമയിൽ പ്രേക്ഷകർക്കായി ഒരു വലിയ സർപ്രൈസ് ഒരുക്കിയിട്ടുണ്ടെന്നും സൂര്യ സൂചന നൽകിയിരുന്നു. കങ്കുവ ആദ്യ ഭാഗത്തിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ടെന്നും നിര്‍മാതാവ് അറിയിച്ചിരുന്നു. മാത്രമല്ല നടിപ്പിൻ നായകൻ സൂര്യയുടെ മികച്ച സിനിമകളിലൊന്നായിരിക്കും ഇതെന്നും വിലയിരുത്തലുകളുണ്ട്. സൂര്യയുടെ നൂറ് കോടി ക്ലബിൽ ഇടം നേടാനുള്ള ചിത്രമായിരിക്കും ഇതെന്നും ആരാധകർ പറയുന്നു. എന്തായാലും ഇതുവരെയുണ്ടായിരുന്ന പ്രതീക്ഷകൾ ചിത്രത്തെ കാക്കുമോയെന്നുള്ളത് ഇന്ന് തിയറ്ററിൽ കണ്ടറിയാം