കണ്ണൂരിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ആറ് വയസ്സുകാരന് ദാരുണാന്ത്യം
കണ്ണൂർ : കണ്ണൂർ പള്ളിയാംമൂല ബീച് റോഡ് മുറിച്ചുകടക്കുന്നതിനിടെ ജീപ്പിടിച്ച് ആറ് വയസുകാരൻ മരിച്ചു. പൊതുവാച്ചേരി കണ്ണോത്തുംചിറയിലെ വി എൻ മുഹമ്മദ് കുഞ്ഞിയുടെയും ഷരീഫയുടെയും മകൻ മുആസ് ഇബ്ൻ മുഹമ്മദ് ആണ് മരിച്ചത്. കണ്ണൂർ പള്ളിയാംമൂല ബീച്ച് റോഡിലായിരുന്നു അപകടം. ബന്ധുക്കളോടൊപ്പം റോഡരികിൽ നിന്ന കുട്ടി പെട്ടന്ന് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. പയ്യാമ്പലം ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പാണ് കുട്ടിയെ ഇടിച്ചത്. അപകടം നടന്ന ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.