ധർമ്മശാല കണ്ണപ്പുരം റോഡിൽ കെൽട്രോണിന് സമീപം വാഹനാപകടം വിദ്യാർത്ഥി മരിച്ചു
ധർമ്മശാല : ധർമ്മശാല കണ്ണപ്പുരം റോഡിൽ കെൽട്രോണിന് സമീപം വാഹനാപകടം വിദ്യാർത്ഥി മരിച്ചു. ചേലേരി മുക്ക് സ്വദേശി പി സി മുഹമ്മദാണ്(19) മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടിയും ഗുഡ്സ് ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ഒപ്പം സഞ്ചരിച്ച കൊളച്ചേരി സ്വദേശി സൽമാനെ പരിക്കുകളോടെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 9 30 ഓടെയാണ് അപകടം നടന്നത്.