ആലക്കോട് കാർത്തികപുരത്ത് ബസ്സും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു; 6 പേർക്ക് ഗുരുതര പരിക്ക്
ആലക്കോട് : ആലക്കോട് കാർത്തികപുരത്ത് ബസ്സും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു. 6 പേർക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 3:00 മണിയോടെ ആയിരുന്നു അപകടം. മണക്കടവിൽ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും എതിർ ദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. തളിപ്പറമ്പ് തിരുവട്ടൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മണക്കടവിലെ നീലക്കയം വെള്ളച്ചാട്ടം കാണാൻ വേണ്ടി പുറപ്പെട്ട സംഘത്തിൽ ഉണ്ടായിരുന്നവരാണ് അപകടത്തിൽ പെട്ടത്.