ആറളം ഫാം പന്ത്രണ്ടാം ബ്ലോക്കിലെ തവരഞ്ഞാൽ മേഖലയിൽ കാട്ടാന ചരിഞ്ഞു
ആറളം : ആറളം ഫാം പന്ത്രണ്ടാം ബ്ലോക്കിലെ തവരഞ്ഞാൽ മേഖലയിലാണു ചരിഞ്ഞ നിലയിൽ കാട്ടുകൊമ്പനെ കണ്ടെത്തിയത്. ആനയുടെ ശരീരം ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. അതേ സമയം ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാന കലി തുടർക്കഥയാവു കയാണ്. ആറളം ഫാം ബ്ലോക്ക് 7 ലെ കൈതതോട് മേഖലയിലെ സിബിയുടെ വീടിന്റെ വർക്ക് ഏറിയയും ഷെഡും അസ്പറ്റോസ് ഷീറ്റ് ഉൾപ്പെടെ കാട്ടാന തകർത്ത വാർത്ത ഇന്നലെ മലയോര ശബ്ദം റിപ്പോർട്ട് ചെയ്തിരുന്നു.
കുറച്ചു നാളുകൾക്കു മുന്നിൽ ബ്ലോക്ക് 13 ൽ വെള്ളി ലീല ദമ്പതികളെ കൊന്നതും, കഴുതിഞ്ഞ ദിവസം വീടിനു നേരെ ആക്രമണം നടത്തിയതും കുറച്ചു കാലങ്ങളായി പുനരധിവാസ മേഖലയിൽ ചുറ്റിത്തിരിയുന്ന അപകടകാരിയായ മോഴയാനയാണെന്ന് പ്രദേശ വാസികളിൽ നിന്നും ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പന്ത്രണ്ടാം ബ്ലോക്കിൽ കാട്ടാന ചരിഞ്ഞ വാർത്ത പുറത്തു വരുന്നത്. ഏതാനയാണ് ചെരിഞ്ഞത്, എങ്ങനെയാണ് ചെരിഞ്ഞത് തുടങ്ങിയ കാര്യങ്ങൾ വിശദ പരിശോധനയ്ക്ക് ശേഷം മാത്രമേ അറിയാൻ കഴിയുയുകയുള്ളൂ.