പേരാവൂർ തൊണ്ടിയില്‍ തെറ്റുവഴി റോഡില്‍ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു
പേരാവൂർ : തൊണ്ടിയില്‍ തെറ്റുവഴി റോഡില്‍ ഉണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടത്. കാറും ബൈക്കും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. തെറ്റുവഴി സ്വദേശി മനു (22) ആണ് മരണപ്പെട്ടത്. തെറ്റുവഴി ജിമ്മി നഗറിന് സമീപം വെമ്പള്ളിക്കുന്നേൽ ജോണിയുടെയും, ബെറ്റിയുടെയും മകനാണ് മനു.