കണ്ണൂരിൽ BJP നേതാവിന്റെ വീട്ടിലേക്ക് ബോംബ് എറിഞ്ഞ സംഭവത്തിൽ ഭീഷണി പ്രസംഗവുമായി ബിജെപി നേതാവ്
കണ്ണൂർ : കണ്ണൂരിൽ BJP നേതാവിന്റെ വീട്ടിലേക്ക് ബോംബ് എറിഞ്ഞ സംഭവത്തിൽ ഭീഷണി പ്രസംഗവുമായി ബിജെപി നേതാവ്. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി അർജുൻ മാവിലക്കണ്ടിയാണ് ഭീഷണി പ്രസംഗം നടത്തിയത്. അക്രമം തുടർന്നാൽ സിപിഐഎം നേതാക്കളുടെ വീടുകൾക്ക് ബോംബെറിയും. ഇന്നലെ രാവിലെ ചെറുകുന്നിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ് ഉണ്ടായിരുന്നു. ആക്രമണത്തിനെതിരായി നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് പ്രസംഗം. കണ്ണിൽ നിന്നല്ല നെഞ്ചിൽ നിന്ന് കണ്ണീർ വീഴ്ത്തും. സി പി ഐ എമ്മിന്റെ ബ്രാഞ്ച്, ലോക്കൽ, ഏരിയ സെക്രട്ടറിമാരുടെ വീട് തനിക്ക് അറിയാം. ഓരോരുത്തരുടെയും മക്കൾ എവിടെ പഠിക്കുന്നു എന്നറിയാം. വേണ്ടിവന്നാൽ നിയമം കയ്യിലെടുത്ത് നടപ്പാക്കുമെന്നും അർജുൻ മാവിലക്കണ്ടി പറഞ്ഞു. പ്രാദേശിക ബിജെപി നേതാവിന്റെവീടിന് നേരെയാണ് ഇന്ന് ബോംബേറ് ഉണ്ടായത്. ബിജെപി കല്യാശ്ശേരി മണ്ഡലം ജനറല് സെക്രട്ടറി വിജു നാരായണന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇന്ന് പുലര്ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നില് സിപിഐഐമ്മാ ണെന്ന് ബിജെപി ആരോപിച്ചു. നേരത്തെ ബിജെപി-സിപിഐഐം സംഘര്ഷം നടന്നിരുന്ന പ്രദേശത്താണ് വിജുവിന്റെ വീട്.