കണ്ണൂർ സിറ്റി പൊലീസ് ട്രാഫിക് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ എംഎസിടി അവയർനസ് ക്ലാസ് സംഘടിപ്പിച്ചു
കണ്ണൂർ: സിറ്റി പൊലീസ് ട്രാഫിക് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ സഭാ ഹാളിൽ വെച്ച് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ(എംഎസിടി) അവയർനസ് ക്ലാസ് സംഘടിപ്പിച്ചു.കണ്ണൂർ സിറ്റി നർകോട്ടിക് സെൽ എസ്.ഐ ശ്രീ രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ കണ്ണൂർ ട്രാഫിക് ഫോഴ്സ് എൻഫോഴ്സ്മെന്റ് യൂണിറ്റ് എസ്.ഐ ശ്രീ അബ്ദുൾനാസർ അധ്യക്ഷത വഹിച്ചു. കണ്ണൂർ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ശ്രീ ആസാദ് എം.പി ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മുൻ അസിസ്റ്റന്റ് പബ്ലിക് പ്രോസീക്യൂട്ടർ അഡ്വക്കേറ്റ് ഇ.ആർ വിനോദ് ക്ലാസ് നയിച്ചു. തുടർന്ന് നർകോട്ടിക് സെൽ കണ്ണൂർ സിറ്റി എസ്.സി.പി.ഒ ശ്രീ വിഷ്ണുപ്രസാദ് നന്ദി രേഖപ്പെടുത്തി.വാഹന അപകടങ്ങൾ സംഭവിച്ചാലുള്ള കേസിന്റെ നടപടിക്രമങ്ങൾ, വാഹന ഇൻഷുറൻസ് ക്ലെയിം ചെയ്യുന്ന രീതി, ഹിറ്റ് ആൻഡ് റൺ കേസുകൾ തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. കണ്ണൂർ സിറ്റി പോലീസ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും മോട്ടോർ തൊഴിലാളികളും ക്ലാസിൽ പങ്കെടുത്തു