മന്ത്രി വീണാ ജോർജിന് പരിക്കേൽക്കാനിടയായ സംഭവത്തിൽ കണ്ണൂർ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ മാർച്ചിൽ സംഘർഷം
കണ്ണൂർ : മന്ത്രി വീണാ ജോർജിന് പരിക്കേൽക്കാനിടയായ സംഭവത്തിൽ കണ്ണൂർ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ മാർച്ചിൽ സംഘർഷം. എസ്എഫ്ഐ മാർച്ച് നേരിടാൻ യൂത്ത് കോൺഗ്രസുകാരുൾപ്പെടെ എത്തിയതോടെ കല്ലേറുൾപ്പെടെയുള്ള അക്രമത്തിലേക്ക് വഴിമാറി. ഏറെ പണിപ്പെട്ടാണ് പോലീസ് ഇരുകൂട്ടരെയും നിയന്ത്രിച്ച് മാറ്റിയത്. ഡിസിസി ഓഫീസ് കയറി ആക്രമണം നടത്താൻ ഒത്താശ ചെയ്തുവെന്നാരോപിച്ച് പോലീസിനെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.