വിഷം കലക്കിയ പാൽ നൽകിയ ശേഷം ആത്മഹത്യ; നടുക്കം വിട്ടുമാറാതെ നാട്
കണ്ണൂർ : ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടുക്കം വിട്ടുമാറാതെ നാട്. രാമന്തളി വടക്കുമ്പാട് റോഡിനു സമീപം കൊയിത്തട്ട താഴത്തെ വീട്ടില്‍ ഉഷ (56), മകന് പാചക തൊഴിലാളിയായ കലാധരന്‍ (36), മക്കളായ ഹിമ (6), കണ്ണന് (2) എന്നിവരെയാണ് തിങ്കൾ രാത്രി എട്ടോടെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. നാലുപേരുടെയും മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച രാമന്തളി സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു. വിതുമ്പലോ ടെയെത്തിയ വൻ ജനാവലി നാലുപേർ ക്കും അന്ത്യാഞ്ജലി അർപ്പിച്ചു.
മകനെയും ഭാര്യയെയും ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് ഉഷയുടെ ഭര്‍ത്താവായ പയ്യന്നൂർ ടൗണിലെ ഓട്ടോ ഡ്രൈവര്‍ എ കെ ഉണ്ണികൃഷ്ണന് വീട്ടിലെത്തിയപ്പോഴാണ് കുടുംബത്തെ ഒന്നടങ്കം മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനു മുന്നിൽ എഴുതിവെച്ചിരുന്ന കത്ത് കൈയിലെടുത്ത ഉണ്ണികൃഷ്ണൻ ഉടൻ പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെ ത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മുകളിലത്തെ കിടപ്പുമുറിയില്‍ ഉഷയെയും കലാധരനെയും തൂങ്ങിമരിച്ച നിലയിലും സമീപത്തായി കലാധരന്റെ രണ്ടുമക്കള്‍ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലും കണ്ടെത്തിയത്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹങ്ങള്‍ രാത്രിതന്നെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെത്തി ച്ചു. മക്കൾക്ക് വിഷം കലക്കിയ പാൽ നൽകിയ ശേഷം കലാധരനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് നിഗമനം. നാലു പേരുടെയും ഉള്ളിൽ വിഷാംശമുണ്ടായിരുന്നതായാണ് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു. മൃതദേഹങ്ങൾ രാമന്തളി സെൻട്രലിലെ ഓഡിറ്റോറിയത്തി ൽ പൊതുദർശനത്തിനു വച്ചപ്പോൾ അന്തിമോപചാരമർപ്പിക്കാൻ വൻ ജനാവലിയാണ് എത്തിയത്.