സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരു ജില്ലയിൽ നിന്ന് മറ്റൊരിടത്തേക്ക് യാത്രാവിമാനം ഉപയോഗപ്പെടുത്തി ആദ്യ അവയവക്കൈമാറ്റം
കണ്ണൂർ : അയോണയുടെ വൃക്കയും വഹിച്ചുള്ള ആംബുലൻസ് കണ്ണൂർ മിംസ് ആശുപത്രിയിൽനിന്നു രാജ്യാന്തര വിമാനത്താവളത്തിലേക്കു കുതിക്കുമ്പോൾ ഗ്രീൻ കോറിഡോർ ഒരുക്കി വിമാനത്താവള അധികൃതർ കാത്തിരിക്കുകയായിരുന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായി അവയവം ഒരു ജില്ലയിൽ നിന്ന് മറ്റൊരിടത്തേക്ക് യാത്രാ വിമാനത്തിൽ എത്തിക്കുന്നു എന്ന സവിശേഷതയും ഇതിനുണ്ടായിരുന്നു. രാവിലെ 7.45ന് ആംബുലൻസ് വിമാനത്താവളത്തിലെത്തി. വൃക്ക സുരക്ഷിതമായി അടക്കം ചെയ്ത പെട്ടി ഇൻഡിഗോയുടെ 6ഇ7255 വിമാനത്തിൽ കയറ്റി.വൃക്ക കൈമാറ്റത്തിനു സമയം പാഴാകാതിരിക്കാൻ കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനം തിരഞ്ഞെടുക്കുകയായിരുന്നു. വിമാനത്താവള ടെർമിനൽ മാനേജർ സിജിരാജ്, ഇൻഡിഗോ എയർപോർട്ട് മാനേജർ കീർത്തിക എന്നിവർ സൗകര്യമൊരുക്കി.
10.42ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച വൃക്ക, പൊലീസ് ഗ്രീൻ കോറിഡോർ ഒരുക്കിയതോടെ 18 മിനിറ്റ്കൊണ്ട് മെഡിക്കൽ കോളജിലെത്തി. അവയവദാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ സംഘടനയായ കെ സോട്ടോയ്ക്കായി രുന്നു ഏകോപനം. കെ സോട്ടോ കോഓർഡിനേറ്റർ നമിതയാണ് വൃക്കയുമായി വിമാനത്തിലെത്തിയത്. തുടർന്ന് മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തി ൽ ഇരുപത്തിയേഴുകാരിക്ക് വൃക്ക തുന്നിച്ചേർത്തു. രാവിലെ 11ന് തുടങ്ങിയ ശസ്ത്രക്രിയ വൈകിട്ട് 5.46നാണ് പൂർത്തിയായത്.അത്യാധുനിക ക്രിട്ടിക്കൽ കെയർ സംവിധാനത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തിയിട്ടും രക്ഷിക്കാനാ കാതെ വന്നപ്പോഴാണ് ആശുപത്രി അധികൃതർ അവയവദാനത്തിന്റെ സാധ്യതകളെക്കുറിച്ചും കുടുംബത്തോട് സംസാരിച്ചത്. തുടർന്ന് കുടുംബം ആ തീരുമാനമെടുക്കുകയായിരുന്നു.