ഒരു ദിവസം കാൽക്കോടി രൂപയ്ക്കുമേൽ വരുമാനം നേടി കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ
കണ്ണൂർ : ഒരു ദിവസം കാൽക്കോടി രൂപയ്ക്കുമേൽ വരുമാനം നേടി കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ ചരിത്ര നേട്ടം കൈവരിച്ചു. ഇക്കഴിഞ്ഞ 23ന് 25,02,210 രൂപയാണ് വരുമാനം ലഭിച്ചത്. 54,855 യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിച്ചു. 8752 ലീറ്റർ ഡീസലാണ് ചെലവായത്. സഞ്ചരിച്ച ദൂരം 43,433 കിലോ മീറ്റർ. സംസ്ഥാനാന്തര സർവീസ് അടക്കം കണ്ണൂർ ഡിപ്പോയ്ക്ക് 106 ബസുകൾ സർവീസ് നടത്തി. ഉത്രാട നാളിൽ 22,87,233 രൂപയായിരുന്നു ഇതിനു മുൻപേ ലഭിച്ച ഏറ്റവും മികച്ച വരുമാനം