പഴയങ്ങാടിയിലെ വാതക ചോര്‍ച്ച; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
കണ്ണൂര്‍ : പഴയങ്ങാടി രാമപുരത്ത് ലോറിയില്‍ നിന്നുണ്ടായ വാതക ചോര്‍ച്ചയില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ഡ്രൈവര്‍ വിപിനെതിരെയാണ് കേസെടുത്തത്. വാതക ചോര്‍ച്ചയില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തൊട്ടടുത്ത നഴ്സിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്. പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ നിന്നുമായി പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം വിദ്യാര്‍ത്ഥികള്‍ ആശുപത്രി വിട്ടു. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് ടാങ്കറില്‍ നിന്നും ഹൈഡ്രോക്ലോറിക് ആസിഡ് ചോര്‍ന്നത്. വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം. ആശങ്കപ്പെടാനുള്ള സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പും ഫയര്‍ഫോഴ്സും അറിയിച്ചു.