എം ടെക് നേവൽ ആർക്കിടെക് & ഓഷ്യൻ എൻജിനീയറിങ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ രണ്ടാം റാങ്ക് നേടി കല്യാശ്ശേരി അഞ്ചാംപീടികയിലെ എ സി ശ്രീരാഗ്
പഴയങ്ങാടി : ഇന്ത്യൻ മാരിടൈം സർവകലാശാല നടത്തിയ എം ടെക് നേവൽ ആർക്കിടെക് & ഓഷ്യൻ എൻജിനീയറിങ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ രണ്ടാം റാങ്ക് നേടി നാടിന് അഭിമാന മായിരിക്കുകയാണ് കല്യാശ്ശേരി അഞ്ചാംപീടികയിലെ എ സി ശ്രീരാഗ്. തന്റെ സ്വപ്രയത്നത്തിലൂടെ ആണ് ശ്രീരാഗിന് ഈ നേട്ടം സ്വന്തമാക്കാൻ ആയത്. ചെറുകുന്ന് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശ്രീരാഗിന് അനുമോദനവും നൽകി
ചെറുപ്പം തൊട്ട് ശ്രീരാഗിന് പ്രതിരോധ മേഖലയോടും എൻജിനീയറിങ് വിഭാഗത്തോടുമാണ് താല്പര്യമുണ്ടായത്. നാട്ടിലെ വിവിധ സർക്കാർ സ്കൂളുകളിൽ പ്രാഥമിക പഠനം പൂർത്തിയാക്കി. ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന് ശേഷം ബിടെക് പഠനത്തിനായി ചെന്നൈയിലേക്ക് പോയി. ബിടെക്കിന് ശേഷം ജോലിയും ലഭിച്ചു എന്നാൽ ജോലിക്ക് പോകാൻ തയ്യാറാകാതെ ശ്രീരാഗ് പഠനം തുടരുകയായിരുന്നു. ചെന്നൈയിൽ വിവിധ യൂണിവേഴ്സിറ്റി കളിലായാണ് പഠനം പൂർത്തിയാക്കിയത്. ശ്രീരാഗിന്റെ പരിശ്രമം കൊണ്ടു തന്നെയാണ് ശ്രീരാഗിന് റാങ്ക് നേടാൻ സാധിച്ചത്.
കല്യാശ്ശേരി അഞ്ചാംപീടികയിലെ സിവിൽ എഞ്ചിനീയർ മധുസൂധനന്റെയും സീനയുടെയും മകനാണ് ശ്രീരാഗ്. കൂടുതൽ പഠിക്കണമെന്ന് ആഗ്രഹിച്ച ശ്രീരാഗിന് കുടുംബവും എന്നും പിന്തുണയുമായി കൂടെയുണ്ടായിരുന്നു. റാങ്ക് നേട്ടം കൈവരിക്കാൻ സാധിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്നും ശ്രീരാഗ് പറയുന്നുണ്ട്.ചെറുകുന്ന് ലയൻസ് ക്ലബ്ബിന്റ നേതൃത്വത്തിൽ ശ്രീരാഗിന് അനുമോദനവും നൽകി. ചടങ്ങിൽ പ്രസിഡണ്ട് മനോജ് വി ടി വി, സോൺ ചെയർപേഴ്സൺ, കെ. വി. ചന്ദ്രൻ, പി. കെ മുരളീധരൻ പി വി ഗിരീഷ് കുമാർ,പ്രസാദ്പി പി, ട്രഷറർ കെ.സത്യജിത്ത്, കെ വി പ്രകാശൻ, പി കെ പത്മനാഭൻ നായർ, എന്നിവർ പങ്കെടുത്തു