കണ്ണൂര്‍ സയന്‍സ് പാര്‍ക്കിനും ഐടി പാര്‍ക്കിനും തറക്കല്ലിട്ട് മുഖ്യമന്ത്രി
കണ്ണൂർ : ഇന്ത്യയില്‍ വിജ്ഞാന വ്യവസായങ്ങള്‍ സൃഷ്ടിക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂര്‍ സയന്‍സ് പാര്‍ക്കിന്റെയും ഐടി പാര്‍ക്കിന്റെയും ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയര്‍ന്ന യോഗ്യതയുള്ള മാനവ വിഭവശേഷിയും വിജ്ഞാന സമ്പദ് വ്യവസ്ഥയ്ക്ക് നാട് നല്കുന്ന പിന്തുണയും ഉയര്‍ന്ന നിലവാരമുള്ള ഗവേഷണ വികസന സ്ഥാപനങ്ങള്‍ യാഥാര്‍ഥ്യമാക്കാ ന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളും ഒത്തുചേരുമ്പോഴാണ് കേരളം ഇത്തരത്തില്‍ വിജ്ഞാന വ്യവസായത്തിന് അനുയോജ്യമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ഈ സവിശേഷത മനസിലാക്കിയാണ് സംസ്ഥാനത്ത് നാല് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്ന തെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവേഷണത്തിലൂടെ അറിവുകളേയും സാങ്കേതിക വിദ്യകളെും നവീകരിച്ച് സമൂഹത്തിനാകെ ഉപകാരപ്പെടുന്ന ഗവേഷണങ്ങളും സാങ്കേതിക വിദ്യകളു മാക്കി മാറ്റി സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്ന ഇടങ്ങളായി സയന്‍സ് പാര്‍ക്കുകളെ മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കും എന്ന സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപമാണ് യാഥാര്‍ഥ്യമാകുന്നത്. ഇതിനോടൊപ്പം പ്രഖ്യാപിച്ച ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തിരുവനന്തപുരത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയില്‍ പ്രവര്‍ത്തനമാരം ഭിച്ചു കഴിഞ്ഞു.
ബയപ്രോസസിംഗ്, ബയോപ്രോസ്പെ ക്റ്റിംഗ് മേഖലകളില്‍ ഊന്നിയുള്ള നൂതന ഗവേഷണങ്ങള്‍ക്കുള്ള വേദിയായാണ് കണ്ണൂര്‍ സയന്‍സ് പാര്‍ക്ക് രൂപകല്പന ചെയ്തിട്ടുള്ളത്. ജൈവ സാങ്കേതികവിദ്യ യില്‍ അധിഷ്ഠിതമായി, പശ്ചിമഘട്ടത്തി ലെ ജൈവ വൈവിധ്യത്തെ ശാസ്ത്രീയ മായും സന്തുലിതമായും ഉപയോഗപ്പെടു ത്തി ജീവശാസ്ത്ര രംഗത്തെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സയന്‍സ് പാര്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ വിദേശ രാജ്യങ്ങളിലെ മുന്‍നിര കമ്പനികളെ കേരളത്തിലേക്കെത്തിക്കാ നാണ് ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ അദ്ദേഹം വിദേശ കമ്പനികളും അവയുടെ അനുബന്ധ സ്ഥാപനങ്ങളും കേരളത്തിലേക്കെത്തുന്നതോടെ ഇവിടെ കൂടുതല്‍ തൊഴിലവസരങ്ങളും സാധ്യതകളും സൃഷ്ടിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടി.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ സമീപ പ്രദേശങ്ങളില്‍ രണ്ട് ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപം നടത്താന്‍ നിക്ഷേപകര്‍ സന്നദ്ധതയറിയിച്ചിട്ടുണ്ടെ ന്നും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂര്‍ സയന്‍സ് പാര്‍ക്കിന്റെ ലോഗോ ചടങ്ങില്‍ വെച്ച് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. തലശ്ശേരി അഞ്ചരക്കണ്ടിക്ക് സമീപം ചെറിയവളപ്പ് എന്ന പ്രദേശത്ത് 600 കോടി രൂപ ചെലവില്‍ 50 ഏക്കറിലായാണ് കണ്ണൂര്‍ സയന്‍സ് പാര്‍ക്കും ഐടി പാര്‍ക്കും നിര്‍മിക്കുന്നത്. 25 ഏക്കറില്‍ 275 കോടി ചെലവിലാണ് സയന്‍സ് പാര്‍ക്ക് സ്ഥാപിക്കുന്നത്. അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ സ്ഥാപിക്കുന്ന ഐടി പാര്‍ക്കില്‍ 4000ത്തോളം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ചടങ്ങില്‍ അധ്യക്ഷനായി. ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവറാവു ഐഎഎസ്, കെഐടിഎഫ്ആര്‍എ മാനേജിങ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു, കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. കെ.കെ. സാജു, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി. സുധീര്‍, പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫ. എ. സാബു, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന് അടക്കമുള്ള ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.