ശോഭായാത്ര കഴിഞ്ഞു മടങ്ങവേ കണ്ണപുരത്ത് ബി ജെ പി പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ : ശോഭായാത്ര കഴിഞ്ഞു മടങ്ങവേ കണ്ണപുരത്ത് ബി ജെ പി പ്രവർത്തകന് വെട്ടേറ്റു. ബിജെപി കല്യാശ്ശേരി മണ്ഡലം ബൂത്ത് പ്രസിഡൻ്റ് ബാബുവിനാണ് വെട്ടേറ്റത്. ജന്മാഷ്ടമി ആഘോഷങ്ങൾ കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെയാണ് വെട്ടേറ്റത്. ഇന്നലെ രാവിലെ ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. പഴയങ്ങാടി കല്യാട്ട് മുത്തപ്പൻ ക്ഷേത്രത്തിന് അടുത്തുവച്ചാണ് ബാബുവിനെ വെട്ടേറ്റത്. തലയ്ക്ക് വെട്ടേറ്റ ബാബുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സി പി ഐ എം ആണെന്ന് ബി ജെ പി ആരോപിച്ചു. സി പി ഐ എമ്മും ഡി വൈ എഫ് ഐയും ആരോപണങ്ങൾ നിഷേധിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.