കണ്ണൂർ നാറാത്ത് ടി സി ഗേറ്റിൽ വൻ ലഹരി വേട്ട; ലഹരി ഉത്പന്നങ്ങളുമായി രണ്ട് യുവാക്കൾ പിടിയിൽ
കണ്ണൂർ : കണ്ണൂർ നാറാത്ത് ടി സി ഗേറ്റിൽ വൻ ലഹരി വേട്ട. ലഹരി ഉത്പന്നങ്ങളുമായി രണ്ട് യുവാക്കൾ പിടിയിൽ. 17 ഗ്രാമോളം എംഡിഎംഎയും രണ്ടര കിലോയിലധികം കഞ്ചാവും, അര കിലോയോളം ഹൈബ്രിഡ് കഞ്ചാവും, എൽ എസ് ഡി സ്റ്റാമ്പുമാണ് എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. നാറാത്ത് പാമ്പുരുത്തി റോഡിലെ മുഹമ്മദ് ഷഹീൻ യൂസഫ്, പറശ്ശിനി റോഡിലെ മുഹമ്മദ് സിജാഹ് എന്നിവരാണ് അറസ്റ്റിലായത്. ഒരു വീട് കേന്ദ്രീകരിച്ചാണ് ലഹരി ഇടപാട് നടന്നത്. കണ്ണൂർ എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സി. ഷാബുവിൻ്റെ നേതൃത്വത്തിലായിരുന്നു ലഹരി വേട്ട. റെയ്ഡ് നടന്ന വീട്ടിൽ നാട്ടുകാർ തടിച്ചു കൂടിയിട്ടുണ്ടായിരുന്നു. പ്രതികളെ കയ്യേറ്റം ചെയ്യാനുള്ള ശ്രമം പോലീസ് തടഞ്ഞു.