കാര്‍ഷിക-പരമ്പരാഗത വ്യവസായ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളയ്ക്ക് കണ്ണൂരില്‍ തുടക്കം
കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ”എന്റെ സംരംഭം, നാടിന്റെ അഭിമാനം” എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന കാര്‍ഷിക-പരമ്പരാഗത വ്യവസായ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളയ് പോലീസ് മൈതാനിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ശബ്ന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ രജനി മോഹന്‍, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ബേബി എണ്ണച്ചേരില്‍, പൊതു മരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എ പ്രദീപന്, ജില്ലാ പഞ്ചായത്തംഗങ്ങളായ എ വി ലേജു, ജയശ്രീ ടീച്ചര്‍, എം വി ഷിമ, ഒ സി ബിന്ദു, പ്രസീത , സിജ രാജീവ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ഇന്‍ചാര്‍ജ് കെ.പി. ഗിരീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ടി പ്രസാദ്, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.