അമ്മ ഭരണസമിതി രാജിവച്ചത് അർത്ഥവത്തായ തീരുമാനമെന്ന് ചലചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുൺ
കണ്ണൂർ : അമ്മ ഭരണസമിതി രാജിവച്ചത് അർത്ഥവത്തായ തീരുമാനമെന്ന് ചലചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുൺ. അമ്മയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. മോഹൻലാലിൻ്റെ തീരുമാനം നല്ല മനസ്സോടെ. നയരൂപീകരണ സമിതിയിൽ മുകേഷ് തുടരണമോ എന്ന കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകും. സർക്കാരിൻ്റെ നിർദ്ദേശത്തിനായി കാത്തുനിൽക്കു കയാണ് സ്വയം മാറിനിൽക്കണോ എന്ന് മുകേഷാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.