മൺപാത്ര നിർമ്മാണ വിഭാഗങ്ങളുടെ പ്രകടനം സംഘശക്തിയായി; കുലാല സമുദായ വിദ്യാർത്ഥികളുടെ ഒ.ഇ.സി. ആനുകൂല്യതടസ്സം നീക്കും
കണ്ണൂർ : കുലാല സമുദായ വിദ്യാർത്ഥികൾ ക്ക് ലഭിക്കുന്ന ഒ.ഇ.സി. ആനുകൂല്യത്തിലെ തടസ്സം ഇല്ലാതാക്കി വിതരണം ചെയ്യുമെന്ന് പട്ടികജാതി പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു പറഞ്ഞു. കണ്ണൂരിൽ കേരള മൺപാത്രനിർമ്മാണ സമുദായ സഭ (കെ.എം.എസ്.എസ്.) 19-ാംസംസ്ഥാന സമ്മേളനത്തിൻ്റെ തുടക്കം കുറിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം. മൺപാത്രനിർമ്മാണ കോർപ്പറേഷനിലൂടെ മൺപാത്രങ്ങൾ ശേഖരിച്ച് വിൽപ്പന നടത്താൻ തൊഴിലാളികളെ സഹായിക്കും. കുലാല ചക്രങ്ങൾ ആധുനീകരിക്കാൻ സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.എം.എസ്. എസ്. സംസ്ഥാന പ്രസിഡന്റ് ബി. സുബാഷ് ബോസ് ആറ്റുകാൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കളിമൺ പാത്രനിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാനായി ചുമതലയേറ്റ സുബാഷ് ബോസിന് മന്ത്രി ഉപഹാരം നൽകി അനുമോദിച്ചു. അഖില ഭാരതീയ കുംഭാര മഹാ സഭ ദേശീയ പ്രസിഡൻ്റ് ഡോ.ശിവകു മാർ ഷെട്ടി മുഖ്യാതിഥിയായിരുന്നു. ബിജെപി നേതാവ് പ്രഫുൽ കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ദേശീയ തലത്തിൽ അംഗീകാരം നേടിയ സമുദാ യാംഗങ്ങളെ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി. സിദ്ധാർത്ഥൻ അനുമോദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട്, ട്രഷറർ സി.കെ.ചന്ദ്രൻ, വി.വി.പ്രഭാകരൻ, കെ.ഭാസ്കരൻ,പി.ടി.രാജൻ,എ.ജി.ഉണ്ണികൃഷ്ണൻ,പി.വി.വിജയൻ,എം.കെ.ചന്ദ്രൻ,,വനിതാവേദി സംസ്ഥാന പ്രസിഡൻ്റ് ലതിക രവീന്ദ്രൻ,സംസ്ഥാന സെക്രട്ടറി പി.കെ. ജനാർദ്ദനൻ,പി.ചന്ദ്രൻ, സ്വാഗതസംഘം ചെയർമാൻ കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി കണ്ണൂർ സെയ്ന്റ് മൈക്കിൾസ് പരിസരത്ത്നിന്ന് പ്രഭാത് ജങ്ഷൻ വഴി സ്റ്റേഡിയം കോർണറിലേക്ക് ആയിരങ്ങൾ പങ്കെടുത്ത പ്രകടനം സമുദായ അംഗങ്ങളുടെ സംഘശക്തി വിളിച്ചോതുന്നതായി.തളിപ്പറമ്പിൽ പ്രതിനിധി സമ്മേളനത്തോടെ ഇന്ന് സമാപിക്കും.