മൊബൈൽ ഫോൺ വ്യാപാരികളുടെ ക്രിക്കറ്റ് മത്സരം ശനിയാഴ്ച നഗരസഭാ സ്റ്റേഡിയത്തിൽ
തലശ്ശേരി : തലശേരി മേഖലയിലെ മെബൈൽ ഫോൺ റീട്ടെയിൽസ് വ്യാപാരി കളുടെ സംഘടനയായ എം പി ആർഎ കെ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു. നഗരസഭാ സ്റ്റേഡിയത്തിൽ നാളെ വൈകിട്ട് 5 ന് ആരംഭിക്കുന്ന മത്സരം സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ ഉത്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തി ൽ അറിയിച്ചു. മൊബൈൽ ഫോൺ റീട്ടെയിൽ വ്യാപാര മേഖലയിലുള്ള, സ്ഥാപന ഉടമകൾ, ജീവനക്കാർ, ടെക്നീഷ്യന്മാർ, എന്നിവർ ഉൾപെടുന്ന 6 ടീമുകൾ മത്സരത്തിൽ മാറ്റുരക്കും. വിജയികൾക്ക് ട്രോഫിയും കാഷ് പ്രൈസും സമ്മാനിക്കും. കൂടാതെ മത്സരം കാണാനെത്തുന്ന കാണികളിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയികളാവുന്നവ ർക്ക് പ്രത്യേക സമ്മാനങ്ങളും നൽകും – മൊബൈൽ ഫോൺചില്ലറ വ്യാപാര രംഗത്തുള്ളവരുടെ ഐക്യവും സൌഹൃദവുമാണ് സംഘടനയു ടെ ലക്ഷ്യമെന്നും ഭാരവാഹികൾ പറഞ്ഞു. മത്സരത്തിന്റെ ജഴ്സി പ്രകാശനവും ഉണ്ടായി. മേഖലാ സിക്രട്ടറി സി.പി.അബ്ദു ൾ ഖാദർ, പ്രസിഡണ്ട് സഫ്രാസ് ഷെറി, ചെയർമാൻ ഇല്യാസ്ചാത്താടി, കൺവീനർമാരായ അരൾ റാസി, കെ.എം.അഷ്റഫ്, സംഘടനയുടെ ജില്ലാ പ്രസിഡണ്ട് രജനീഷ്, സജാദ് സൈഗോ, സനീർ, ഫിന്ദ് എന്നിവർ പത്രസമ്മേളന ത്തിൽ പങ്കെടുത്തു.