അഗ്നിക്ക് ഇരയായ വ്യാപാര സ്ഥാപനങ്ങളുടെ പുനരുദ്ധാരണം; ജംഇയ്യത്തുൽ ഉലമ ഹിന്ദിന്റെ കൈത്താങ്ങ്
തളിപ്പറമ്പ് : തളിപ്പറമ്പ് പട്ടണത്തിൽ നവംബർ 9ന് കത്തിയമർന്ന കെ വി കോംപ്ലക്സ്ിലെ വ്യാപാരികളുടെ പുനരുദ്ധാരണത്തിന് വേണ്ടി ജംഇയ്യത്തു ൽ ഉലമ എ ഹിന്ദ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു ലക്ഷം രൂപ വ്യാപാരി നേതാക്കൾക്ക് തളിപ്പറമ്പ വ്യാപാര ഭവനിൽ വെച്ച് കൈമാറി. ചടങ്ങിൽ ജംഇയ്യത്തുൽ ഉലമ എ ഹിന്ദിന്റെ ഇസ്സുദ്ധീൻ കൗസരി (ജില്ലാ വൈസ് പ്രസിഡന്റ്),ജാബിർ ആൽ ഖാസിമി (ജില്ലാ വൈസ് പ്രസിഡന്റ്),ബിലാൽ അൽ ഖാസിമി(താലൂക് പ്രസിഡന്റ്),അബ്ദുൽ ഗഫൂർ മൗലവി (താലൂക്ക് ജനറൽ സെക്രട്ടറി),ഇബ്രാഹിം മൗലവി (താലൂക് ജോ:സെക്രട്ടറി),ഹംസത്ത് മാഷ്(താലൂക് മെമ്പർ),ഉമ്മർ കുട്ടി (താലൂക് മെമ്പർ) എന്നിവർ സംസാരിച്ചു .തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ. എസ്.റിയാസ് അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി വി. താജുദ്ധീൻ സ്വാഗതവും ടി.ജയരാജ് നന്ദിയും പറഞ്ഞു മെർച്ചന്റ്സ് സെക്രട്ടറിയേറ്റ് മെമ്പർമാരും പ്രവർത്തക സമിതി അംഗങ്ങളും പങ്കെടുത്തു.