ജനമനസറിഞ്ഞ് വികസന വഴികളിൽ; പെരുന്നാൾ നമസ്കാരത്തിനെത്തിയവരെ സ്ഥാനാർഥി ആശംസ അറിയിച്ചു
അഴീക്കോട് : ചെറിയ പെരുന്നാൾ ദിനത്തിൽ വിശ്വാസികൾക്ക് ആശംസകൾ നേർന്നും സ്നേഹം പങ്കിട്ടും എൽഡിഎഫ് സ്ഥാനാർഥി കെ വി സുമേഷ് മന്ന ജുമാ മസ്ജിദ്, കൊറ്റാളി ഹുദാ ജുമാ മസ്ജിദ് എന്നിവിടങ്ങളിൽ പെരുന്നാൾ നമസ്കാരത്തിനെത്തിയവരെ സ്ഥാനാർഥി ആശംസ അറിയിച്ചു. കെ വി സുമേഷിനെ ചേർത്തുപിടിച്ചും ആശ്ലേഷിച്ചും ഏവരും സന്തോഷം പങ്കിട്ടു. യുവാക്കൾ പ്രിയ സ്ഥാനാർഥിക്കൊപ്പം സെൽഫി പകർത്താൻ മത്സരിച്ചു. ബ്ലു ഫ്ലാഗ് നേട്ടത്തിലൂടെ അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിലിടം നേടിയ ചാൽബീച്ചിലെത്തി യും സ്ഥാനാർഥി വോട്ടഭ്യർഥിച്ചു. വിനോദസഞ്ചാര മേഖലയിൽ ജില്ലയ്ക്ക് അഭിമാനമാണ് ബ്ലുഫ്ലാഗ് നേട്ടമെന്നും ജില്ലയിലെ മികച്ച ടൂറിസം കേന്ദ്രമാക്കി ബീച്ചിനെ മാറ്റണമെന്നുള്ള വികസന കാഴ്ചപ്പാട് വോട്ടർമാർ സ്ഥാനാർഥിയു മായി പങ്കിട്ടു. ചുരുങ്ങിയ കാലംകൊണ്ട് സഞ്ചാരികളുടെ ഇഷ്ട വിനോദ സഞ്ചാരകേന്ദ്രമായ പുല്ലൂപ്പിക്കടവിലും സ്ഥാനാർഥി വോട്ടു തേടിയെത്തി. 2023 സെപ്തംബറിലാണ് കെ വി സുമേഷ് എംഎൽഎയുടെ ഇടപെടലിൽ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി യാഥാർഥ്യമായത്. കെ വി ഷക്കീൽ, എ എൻ സലിം, പി അനിൽകുമാർ എന്നിവരും സ്ഥാനാർഥിയെ അനുഗമിച്ചു.