കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം; തിരുനാൾ പിറന്നാളും വടക്കേക്കാവിൽ വിശേഷാപൂജയും ബുധനാഴ്ച നടക്കും
കണ്ണൂർ : കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുനാൾ പിറന്നാളും
വടക്കേക്കാവിൽ വിശേഷാപൂജയും മിഥുനമാസത്തിലെ ഉത്രം നാളായ ജൂലൈ 2 ബുധനാഴ്ച നടക്കും. തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വം വഹിക്കും. രാവിലെ 5.30 മുതൽ ഗണപതി ഹോമം, ഉഷ പൂജ, നവകപൂജ നവകാഭിഷേ കം, ഉച്ചപൂജ വടക്കേക്കാവിൽ പഞ്ച പുണ്യാഹം, കലശപൂജ, കലശാഭിഷേകം, വിശേഷാൽ ദേവീപൂജ എന്നിവ നടക്കും. വർഷത്തിൽ ഈ പുണ്യദിനത്തിൽ മാത്രമാണ് വടക്കേ കാവിൽ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദനീയമായിട്ടുള്ളത്.വിശേഷാൽ പൂജകൾക്ക് മുൻകൂട്ടി രശീതി ചെയ്യാവുന്നതാണ്