പതിമൂന്ന് വയസുകാരിയെ ബസിൽ വച്ച് ലൈംഗീകാതിക്രമത്തിന് ഇരയായ സംഭവം; പ്രതിക്ക് ആറുവർഷം തടവ് ശിക്ഷ വിധിച്ചു
തളിപ്പറമ്പ : പതിമൂന്നു വയസുകാരിയെ ബസിൽ വച്ച് ലൈംഗീകാതിക്രമത്തി നിരയാക്കിയ കേസിൽ പ്രതിയായ വയോധികന് ആറ് വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കന്യാകുമാരി സ്വദേശിയും കൂവേരി ശ്രീമാന്യമംഗലത്ത് താമസക്കാരനുമായ എം. ആൻ്റണി (66)നെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.
2023 ജൂൺ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മാതാവിനോടൊപ്പം ബസിൽ യാത്ര ചെയ്യുകയായിരുന്ന പതിമൂന്നു വയസുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. അന്നത്തെ തളിപ്പറമ്പ് എസ്.ഐ ആയിരുന്ന യദുകൃഷ്ണനായിരുന്നു കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് പ്രതി ആൻ്റണിക്ക് ആറ് വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.