പച്ചക്കറി കൃഷിയിൽ 100 മേനി വിളയിച്ച് കണ്ണപുരം ഇടക്കേപ്പുറത്തെ യുവാക്കൾ
കണ്ണൂർ : പച്ചക്കറി കൃഷിയിൽ 100 മേനി വിളയിച്ച് കണ്ണപുരം ഇടക്കേപ്പുറത്തെ യുവാക്കൾ. ഇടക്കേപ്പുറം തെക്ക് ഭൂമിക കൃഷിത്തോട്ടത്തിൽ പച്ചക്കറി, തണ്ണിമത്തൻ
തുടങ്ങിയവയാണ് കൃഷി ചെയ്തത്. കൃഷിയിൽ നൂറ് മേനി വിളയിച്ചിരിക്കു കയാണ് ഒരു കൂട്ടം യുവ കർഷകർ. മുൻപും പച്ചക്കറി കൃഷി ചെയ്തിട്ടുണ്ടെങ്കിലും ഇക്കുറി ഇത് ആദ്യമായാണ് തണ്ണിമത്തൻ കൃഷി ഇറക്കിയത്. കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ എൻ സുധൻ, പി പി രഞ്ജിത്ത്, എൻ അനുരാജ്, എ വി വൈശാഖ് എന്നിവർ ചേർന്നാണ് കൃഷി ഇറക്കിയത്. പയറും, കൈപ്പക്കയും പടവലവും ഒപ്പം ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള വ്യത്യസ്തമായ തണ്ണിമത്തനും ഇവർ വിളയിച്ചെടുത്തു. തണ്ണിമത്തൻ കൃഷിക്ക് വേലി ഒരുക്കിയതിൽ പാവയ്ക്ക കൃഷിയും ചെയ്തു. ഒപ്പം പടവലവും പയറും. ലാഭം പ്രതീക്ഷിച്ചല്ല കൃഷിയിലേക്ക് ഇറങ്ങിയത്. ലഭിച്ച വിളവ് ഏറെ സന്തോഷം തരുന്നുണ്ട് എന്ന് കർഷകർ. കൃഷിഭവന്റെ സഹായത്തോടെയാണ് ക്യഷി ഇറക്കിയത്. യുവകർഷകർ മറ്റുള്ളവർക്കും മാതൃകയാണെന്ന് കൃഷി ഓഫീസർ യു പ്രസന്നൻ പറഞ്ഞു. കൃഷിയുടെ വിളവെടുപ്പും വിപണനോദ്ഘാടനവും എം വിജിൻ എം എൽ എ നിർവഹിച്ചു. വിഷരഹിത പച്ചക്കറിയും തണ്ണിമത്തനും വാങ്ങാനായി നാട്ടുകാരും എത്തിയിരുന്നു. വരും വർഷങ്ങളിലും കൃഷി തുടരാനാണ് ഈ യുവകർഷകരുടെ തീരുമാനം. കെ രതി അധ്യക്ഷയായി, ബിന്ദു മാത്യു, എം ഗണേശൻ വി വിനീത, സതീഷ് കുമാർ കെ ഗണേശൻ കെവി ശ്രീധർ, പി വി ജിതേഷ്, എന്നിവർ സംസാരിച്ചു.