ആന്തൂർ നഗരസഭ മാലിന്യ മുക്തനവകേരളം ഹരിതവാർഡ് പ്രഖ്യാപനം നടന്നു
കണ്ണൂർ : ആന്തൂർ നഗരസഭ മാലിന്യ മുക്തനവകേരളം ഹരിതവാർഡ് പ്രഖ്യാപനം നടന്നു. കടമ്പേരി ഗവൺമെന്റ് യുപി സ്കൂളിൽ നടന്ന പരിപാടിയിൽ ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഹരിതവാർഡുക ളായ വാർഡ് 7, വാർഡ് 8 എന്നിവയുടെ ഹരിത വാർഡ് പ്രഖ്യാപനമാണ് നടന്നത്. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആമിന അധ്യക്ഷത വഹിച്ചു. മാലിന്യ മുക്ത നവകേരള പ്രതിജ്ഞ ചൊല്ലി വിളംബര ഘോഷയാത്ര യും നടന്നു. 7 ആം വാർഡ് കൗൺസിലർ പി പി മുരളീധരൻ, ഹെഡ്മാസ്റ്റർ ബി ടി ആഷിക്, സ്റ്റാഫ് സെക്രട്ടറി പി. പ്രശാന്തൻ തുടങ്ങിയവർ സംസാരിച്ചു. ആശാ വർക്കർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.