ഇ അഹമദ് ഇൻ്റർനാഷണൽ കോൺഫറൻസ് ഫെബ്രവരി 8, 9 തിയ്യതികളിൽ നടക്കും
കണ്ണൂർ : മുൻകേന്ദ്ര മന്ത്രിയും മുസ്ലിംലീഗ് ദേശീയ പ്രസിഡണ്ടുമായിരുന്ന ഇ അഹമദിൻ്റെ ആശയാദർശങ്ങളും മാനവിക മൂല്യങ്ങളും പ്രചരിപ്പിക്കുന്നതി ൻ്റെ ഭാഗമായുള്ള ഇ അഹമദ് ഇൻ്റർനാഷണൽ കോൺഫറൻസ് ഫെബ്രവരി 8, 9 തിയ്യതികളിൽ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 8 ന് 4 മണിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ടും ദേശീയ പൊളിറ്റിക്കൽ അഡ്വൈസറി കമ്മറ്റി ചെയർമാനുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.ശനിയാഴ്ച ആരംഭിക്കുന്ന കോൺഫറൻസിന്റെ മുന്നോരുക്കം എന്ന നിലയിൽ വെള്ളിയാഴ്ച രാവിലെ 7 മണിക്ക് കണ്ണൂർ സിറ്റിയിൽ പൈതൃക നടത്തം സംഘടിപ്പിക്കും. ചിത്രപ്രദർശനം, ബുക് പ്ലസ് സംഘടിപ്പിക്കുന്ന പുസ്തകോത്സവം എന്നിവയുടെ ഉദ്ഘാടനങ്ങൾ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ഡോ. അസീസ് തരുവണ എന്നിവർ നിർവ്വഹിക്കും. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജമാക്കിയ ഇ. അഹമദ് നഗരിയിലാണ് സമ്മേളനം. വാർത്താസമ്മേളനത്തിൽ അബ്ദുറഹിമാൻ കല്ലായി, അഡ്വ. അബ്ദുൽ കരീം ചേലേരി, പി.കെ. അബ്ദുള്ള ഹാജി, കെ.ടി.സഹദുല്ല, അഡ്വ. കെ.എ. ലത്തീഫ്, കെ.പി. താഹിർ, അഡ്വ. എം.പി. മുഹമ്മദലി തുടങ്ങിയവർ പങ്കെടുത്തു