തളിപ്പറമ്പ് നഗരസഭ കൃഷിഭവൻ ഓണച്ചന്ത നഗരസഭാ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷബിത എം കെ ഉദ്ഘാടനം ചെയ്തു
തളിപ്പറമ്പ് : തളിപ്പറമ്പ് നഗരസഭ കൃഷിഭവൻ ഓണച്ചന്ത നഗരസഭാ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷബിത എം കെ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ വച്ച് നടന്നുവരുന്ന ഓണവിപണിയിൽ കൃഷിവകുപ്പിന്റെ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ജ്യോതി കുമാരി, വിവിധ കൃഷി ഡെപ്യൂട്ടി ഡയറക്ടർമാർ, തളിപ്പറമ്പ് ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ, സുഷ.ബി തുടങ്ങിയവർ സന്ദർശിച്ചു. കർഷകർക്ക് കൂടിയ വില നൽകി പച്ചക്കറികൾ എടുത്ത് 30% വിപണി വിലയേക്കാൾ വിലകുറച്ചാണ് ഓണച്ചന്തയിൽ വിൽപ്പന നടത്തുന്നത്. ടൗൺ സ്ക്വയറിൽ ഓണശ്രീ പരിപാടികളോടൊപ്പം നടക്കുന്ന കാർഷിക ചന്തയിൽ കർഷകർ ഉൽപാദിപ്പിച്ച പച്ചക്കറികൾ വാങ്ങിക്കുന്നതിന് നല്ല തിരക്കാണ് അനുഭവപ്പെട്ടു വരുന്നത്. കീഴാറ്റൂരിലെ മികച്ച യുവകർഷകൻ രജീഷിന്റെയും, മുതിർന്ന കർഷകരായ ശ്രീദേവി വിപി, കുഞ്ഞിരാമൻ, ഭാർഗവി ടി പി,പത്മനാഭൻ, ഒരുമ പച്ചക്കറി ഗ്രൂപ്പ് തുടങ്ങിയവർ ഉത്പാദിപ്പിച്ച നാടൻ പച്ചക്കറികൾക്ക് ആവശ്യക്കാർ ചോദിച്ചത്തുന്നുണ്ട്.