അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇരിണാവ് റെയില്‍വേ ലെവല്‍ക്രോസ് ഗേറ്റ് അടച്ചിടും
കണ്ണൂർ : അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വളപട്ടണം – കണ്ണപുരം സ്റ്റേഷനുകള്‍ക്കിടയിലുള്ള ഇരിണാവ് റെയില്‍വേ ലെവല്‍ക്രോസ് സെപ്റ്റംബര്‍ 13 ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് ആറ് വരെയും തലശ്ശേരി – എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ക്രോസ് സെപ്റ്റംബര്‍ 13 ന് രാത്രി എട്ട് മണി മുതല്‍ 14 ന് രാവിലെ ആറ് മണിവരെയും അടച്ചിടും.