ജനമൈത്രി വായനശാല ആൻഡ് ഗ്രന്ഥാലയം കെ എ പി ഫോർ ബാലവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം നടത്തി
കണ്ണൂർ : വായന പക്ഷാചരണത്തോടനു ബന്ധിച്ച് ജനമൈത്രി വായനശാല ആൻഡ് ഗ്രന്ഥാലയം കെ എ പി ഫോർ ബാലവേദി യുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മര ണം എഴുത്തുകാരി എം എം അനിത ഉദ്ഘാടനം ചെയ്തു. ബഷീറിന്റെ എഴുത്തുവഴികളും ജീവിതാനുഭവങ്ങളും ബഷീറിന്റെ എഴുത്തിലെ ജനാധിപത്യ ബോധങ്ങളെയും മൂല്യങ്ങളെയും, സാമൂഹിക പ്രതിബദ്ധതയോടെ സാധാരണക്കാരുടെ കഥ പറഞ്ഞ ബഷീറിന്റെ ജീവിത സാഹചര്യങ്ങളെ യുമെല്ലാം ആഴത്തിൽ പ്രതിപാദിച്ചു കൊണ്ടും, ബഷീർ സാഹിത്യത്തിലെ പോലീസ് കാഴ്ചപ്പാടുകളെ വിലയിരുത്തിയും എം എം അനിത ബഷീർ അനുസ്മരണ ത്തിൽ ഉദ്ഘാടന പ്രഭാഷണം നടത്തി സംസാരിച്ചു.
വായനാപക്ഷാചരണം എന്ന പ്രയോഗത്തിന് പകരം വായനാപക്ഷാ ഘോഷം എന്നാവു മ്പോഴേ വായന ആഘോഷം ആകുന്നുള്ളൂ എന്നും ബഷീർ അനുസ്മരണം ഉദ്ഘാടനം ചെയ്തുകൊണ്ട് എഴുത്തുകാരി അഭിപ്രായപ്പെട്ടു. ചെറുകഥാകൃത്തും എഴുത്തുകൂട്ടം ഉത്തരമേഖല സെക്രട്ടറിയുമായ അജിത് കൂവോട് അനുസ്മരണ പ്രഭാഷണവും ബാലവേദി കുട്ടികളുമായി സർഗ്ഗസംവാദവും നടത്തി. ബഷീർ അനുസ്മരണ ചടങ്ങിൽ അനിരുദ്ധ് എം വി സ്വാഗതവും ബാലവേദി സെക്രട്ടറി അലൻ തോമസ് അധ്യക്ഷതയും വഹിച്ചു. രഞ്ജിത്ത് കണിതോട്ടത്തിൽ, വനിതാ വേദി പ്രവർത്തക ജിസ്ന, രാധാകൃഷ്ണൻ കാവുമ്പായി, വിശ്വംഭരൻ കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ബാലവേദി പ്രസിഡണ്ട് നൈനിക ദീപേഷ് നന്ദി പറഞ്ഞു. ബഷീർ അനുസ്മരണ പരിപാടിയിൽ ബാലവേദി പ്രവർത്തകർ പോലീസ് ഉദ്യോഗസ്ഥർ റസിഡൻസ് അസോസിയേഷനുകൾ തുടങ്ങി നിരവധി ആളുകൾ പങ്കാളികളായി.