ഇൻസൈറ്റ് – 2026 ൻ്റെ ഉത്ഘാടനവും ബിൽഡിംഗ് റൂൾ ക്ലാസ്സും സംഘടിപ്പിച്ചു
തളിപ്പറമ്പ : ലൈസൻസ്ഡ് എഞ്ചിനിയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) തളിപ്പറമ്പ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏഴാംമൈൽ ടാപ്കോസ് ഹാളിൽ വെച്ച് തളിപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ തുടർവിദ്യാഭ്യാസ പരിപാടിയായ ഇൻസൈറ്റ് 2026 ൻ്റെ ഉത്ഘാടനവും, മെമ്പർമാർക്ക് വേണ്ടി ബിൽഡിംഗ്റൂൾ ക്ലാസ്സും സംഘടിപ്പിച്ചു. ലെൻസ്ഫെഡ് ഏരിയ പ്രസിഡണ്ട് കെ. പ്രജിത്തിൻ്റെ അദ്ധ്യക്ഷതയിൽ തളിപ്പറമ്പ നഗരസഭ വൈസ് ചെയർപേഴ്സൺ ദീപാ രഞ്ജിത്ത് ഉത്ഘാടനം ചെയ്തു. ലെൻസ്ഫെഡ് ജില്ലാ പ്രസിഡണ്ട് എ.സി. മധുസൂധനൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി എം.പി സുബ്രഹ്മണ്യൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ടി.രാജീവൻ, സി.ശശീന്ദ്രൻ, മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ. പുരുഷോത്തമൻ, ജില്ലാ കണ്ടിന്യൂ എജുക്കേഷൻ കൺവീനർ സി.എം. പ്രേമരാജൻ എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ പോള ചന്ദ്രൻ, ജില്ലാ ജോ:സെക്രട്ടറി റെജീഷ് മാത്യു, മുൻ ജില്ലാ വൈസ് പ്രസിഡണ്ട് എ എസ് മാത്യു, ഏരിയ വൈസ് പ്രസിഡണ്ടുമാരായ വിഹരിദാസൻ, അജോമോൻ ജോസഫ്, ജോയിന്റ് സെക്രട്ടറിമാരായ ജോസ് ജോസഫ്, നൈജു ഇവി എന്നിവർ സന്നിഹിതരായി, ബിൽഡിംഗ്റൂൾ അമൻമെൻ്റ് – 2025 ക്ലാസ്സ് ലെൻസ്ഫെഡ് സംസ്ഥാന ബിൽഡിംഗ് റൂൾ ഫാക്കൽറ്റി മനുമോഹനും, . ജില്ലാ ഫാക്കൽറ്റികളായ കനകരാജ്. പി.വി., പോള ചന്ദ്രൻ, കിരൺ കെ. നായർ ഉം ക്ലാസ് നയിച്ചു. പരിപാടിക്ക് ഏരിയ സെക്രട്ടറി പി എസ് . ബിജു മോൻ സ്വാഗതവും,ഏരിയ ട്രഷറർ ഒ.ടി. രമേശൻനന്ദിയും പറഞ്ഞു.