കയ്യം തടം പറപ്പൂൽ കാവ് റോഡ് പ്രവൃത്തി ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവ്വഹിച്ചു
തളിപ്പറമ്പ : പട്ടുവം ഗ്രാമപഞ്ചായത്തിലെ കയ്യം തടം പറപ്പൂൽ കാവ് റോഡ് പ്രവൃത്തി ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റ് പിശ്രീമതി അധ്യക്ഷത വഹിച്ചു. 209 മീറ്റർ നീളത്തിൽ റോഡ് ടാറിംഗും നിലവിലുള്ള തകർന്ന കലുങ്കിന് പകരം പുതിയ കലുങ്കും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി എം വിജിൻ എം എൽ എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 16 ലക്ഷം രൂപയാണ് റോഡ് നിർമ്മാണത്തി നായി അനുവദിച്ചത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ആനക്കീൽ ചന്ദ്രൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടന്റ് ടി ലത, അനൂപ് എൻ, പി ഭാസ്ക്കരൻ, യു വി വേണു, പി ബാലകൃഷ്ണൻ, കെ ദാമോദരൻ, ടി വി പ്രേമൻ വിവി ചന്ദ്രൻ എന്നിവർ സംസാരിച്ചു.