ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്ര ഉത്സവം ആചാര വെടിക്കെട്ടിനെതിരെ കേസെടുത്ത് കണ്ണപുരം പോലീസ്
കണ്ണൂർ : ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്ര ഉത്സവം ആചാര വെടിക്കെട്ടിനെതിരെ കേസെടുത്ത് കണ്ണപുരം പോലീസ്. അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനാണ് കേസ്. ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രോത്സവത്തിന്റർ ഭാഗമായി നടന്ന ആചാര വെടിക്കെട്ട് നെതിരെയാണ് കണ്ണപുരം പോലീസ് കേസ് എടുത്തത്. ചെറുകുന്ന്, കണ്ണപുരം, ഇരിണാവ് ദേശവാസികളുടെ നേതൃത്വത്തിലാണ് ആചാരവെടിക്കെട്ട് നടത്തിയത്. എന്നാൽ വെടിക്കെട്ടിന് കലക്ടറുടെ അനുമതിയോ മതിയായ സുരക്ഷാക്രമീകരണങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണപുരം പോലീസ് കാഴ്ച വരവ് കമ്മിറ്റികളുടെയും ഉത്സവാഘോഷ കമ്മിറ്റി കരിമരുന്ന് പ്രയോഗം നടത്തിയവർക്കും എതിരെ കേസെടുത്തത്.15,16,17 തീയതികളിലാണ് വെടികെട്ട് ഉണ്ടായത്. ഇത്തവണയും വൻ ജനാവലിയാണ് ഉത്സവം കാണാനായി ക്ഷേത്രത്തിൽ എത്തിയത്