കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ല സമ്മേളനത്തിന് തുടക്കമായി
കണ്ണൂർ : കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ല സമ്മേളനത്തിന് തുടക്കമായി. സംസ്ഥാന പ്രസിഡണ്ട് എ.പി അഹമ്മദ് കോയ ഉൽഘാടനം ചെയ്തു. പി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എ വി ഗോവിന്ദൻ, കണ്ണൂർ പ്രസ് ക്ലബ് പ്രസിഡണ്ട് സി സുനിൽകുമാർ, പി കെ മുസ്തഫ, പി ഷംസുദ്ദീൻ, പി രവീന്ദ്രൻ, പി കെ സന്തോഷ് കുമാർ, എൻ. കെ.അജയകുമാർ, പി സോമസുന്ദരൻ തുടങ്ങിയവർ സംസാരിച്ചു. കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ മൂന്നു ദിവസങ്ങളിലായാണ് സമ്മേളനം നടക്കുന്നത്. പൊതു സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.