കണ്ണൂർ ആലക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടി എം ടി സി സ്പോർട്സ് ഫൗണ്ടേഷൻ പുതിയ വോളിബോൾ ടീമിന് രൂപം നൽകി
തലശ്ശേരി : കണ്ണൂർ ആലക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടി എം ടി സി സ്പോർട്സ് ഫൗണ്ടേഷൻ പുതിയ വോളിബോൾ ടീമിന് രൂപം നൽകി. പന്ന്യന്നൂർ പഞ്ചായത്തിലെ ചമ്പാട് ഇൻ്റോർ സ്റ്റേഡിയത്തിലാണ് ടീം സെലക്ഷൻ നടന്നത്. വിവിധ ഘട്ടങ്ങളിലായി നേരത്തെ സിലക്ഷൻ നടത്തി ഫൈനൽ ലിസ്റ്റിൽ വന്ന 70 താരങ്ങൾ പങ്കെടുത്തു. ഇതിൽ നിന്നും മികച്ച പ്രകടനം കാഴ്ചവച്ച പത്ത് പേരടങ്ങിയ ടീം റിപ്പബ്ലിക്കൻ ടൈഗേഴ്സിന് രൂപം നൽകി. ടി.എം. ടി.സി സ്പോർട്ട്സ് ഫൗണ്ടേഷൻ സി.ഇ.ഒ റിപ്പബ്ലിക്കൻ പാർടി ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡൻ്റ് ഡോ. നുസ്രത്ത് ജഹാൻ ഉദ്ഘാടനം ചെയ്തു.
വോളിബോൾ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡൻ്റ് ഡോ. സണ്ണി. വി. സക്കറിയക്ക് ജഴ്സി’നൽകി പ്രകാശനം ചെയ്തു ചടങ്ങിൽ സണ്ണി.വി സക്കറിയ അധ്യക്ഷനായി. മാനേജിംഗ് ഡയരക്ടർ എ. ജി സരീഷ് ഡയരക്ടർ കെ.പി സീന, സ്പോട്സ് ഡയരക്ടർ ജുബി ജോസ്, ഷൈനി സെബാസ്റ്റ്യൻ, പ്രൊജക്ട് ഡയരക്ടർ ഇ പി ഫിലിപ്പ്, ജൂബി ജോസഫ് വീട്ടിയാങ്കൽ, വോളി ബോൾ അസോസിയേ ഷൻ ജില്ലാ സെക്രട്ടറി പി പി കൃഷ്ണൻ, സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് സി. അഖിൽ, ഇൻ്റർനാഷണൽ റഫറി ടി വി അരുണാചലം, മുൻ ദേശിയ താരം സി അശോകൻ, മനോജ് പട്ടാനൂർ, പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. മണിലാൽ, മുൻ പ്രസിഡൻ്റ് ടി. ഹരിദാസ്, ഷാജി.കെ. ചമ്പാട്, വി.എം. അർജുൻ, മുൻ ഇന്ത്യൻ കോച്ച് രഞ്ചൻ,തുടങ്ങിയവർ സംസാരിച്ചു.
യുവജനങ്ങളെ കായിക മേഖലയിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ആലക്കോട് കേന്ദ്രീകരിച്ച് 2021ൽ രൂപീകരിച്ച ടി എം ടി സി സ്പോർട്സ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ സജീവമാ ക്കുകയാണെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിവിധ കായിക ഇനങ്ങളിൽ ഫൗണ്ടേഷ ന്റെ നേതൃത്വത്തിൽ പരിശീലന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.ഈ പരിശീലന ക്യാമ്പുകളിൽ പങ്കെടുത്ത കായിക താരങ്ങൾ സംസ്ഥാന ദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
കണ്ണൂർ ജില്ല അമേച്ചർ മീറ്റിൽ ഇവിടെ നിന്നും പരിശീലനം നേടിയ കായിക താരങ്ങൾ 17 മെഡലുകളാണ് നേടിയത്., 12 ഗോൾഡ്, മൂന്ന് സിൽവർ , 2 വെങ്കലം, നേടിയ താരങ്ങൾ 10 മീറ്റ് റെക്കോർഡുക ൾ നേടുകയും ചെയ്തു. സംസ്ഥാന മീറ്റിലും 4 മെഡലുകൾ നേടാൻ കഴിഞ്ഞു. വോളി ബോളിൽ നാല് വർഷത്തിനുള്ളിൽ ആയിരത്തിൽ പരം കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകാൻ കഴിഞ്ഞിട്ടുണ്ടെ ന്നും ഇവർ പറഞ്ഞു.250 പരം കുട്ടികൾക്ക് സൗജന്യമായി സ്പോർട്സ് കിറ്റുകളും നൽകി. ഉത്തരമേഖല ബോളിബോൾ ചാമ്പ്യൻഷിപ്പും ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പും സംഘടിപ്പിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കായിക താരങ്ങൾക്ക് സ്കോളർഷിപ്പ് നൽകി വരുന്നുണ്ട്.
നാശ മുക്ത് ഭാരത് പ്രോജക്റ്റിന്റെ ഭാഗമായി, “ലഹരിക്കെതിരെ കായിക ലഹരി” എന്ന ലക്ഷ്യത്തോടെ വിവിധ സ്പോർട്സ് പരിശീലനങ്ങൾ, ടൂർണ്ണമെന്റ്കൾ , സമ്മർ കോച്ചിംഗ് ക്യാമ്പ് എന്നിവയും നടത്തിയിരുന്നു.. കൂടാതെ ഭിന്നശേഷി കുട്ടികളെ മാനസിക ശാരീരിക ഉന്മേഷവാന്മാരാക്കുന്നതിനായി കായിക പരിശീലനവും നൽകി വരുന്നുണ്ട്. ഒട്ടനവധി ആകർഷണീയമായ പ്രവർത്തനങ്ങളിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടാൻ ഫൗണ്ടേഷന് ഇതിനകം കഴിഞ്ഞുവെന്നും ഭാരവാഹികൾ അറിയിച്ചു. ജനുവരി 21 ന് കണ്ണൂർ കരുവഞ്ചാലിൽ ഓൾ ഇന്ത്യ വോളിബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കും. കേന്ദ്ര കേബിനറ്റ് മന്ത്രി രാംദാസ് അത്തേവാല ഉദ്ഘാടനം ചെയ്യും ഇന്ത്യയിലെ പ്രമുഖ പുരുഷ വനിതാ ടീമുകൾ പങ്കെടുക്കു മെന്നും ഭാരവാഹികൾ അറിയിച്ചു.