കണ്ണപുരം മാറ്റാങ്കീൽ ഗ്രാമോത്സവം ജനുവരി 31-ന് തുടങ്ങും
കണ്ണപുരം : കലയും ആഘോഷവും ഒരുമിക്കുന്ന കണ്ണപുരം മാറ്റാങ്കീൽ നവചേതന കലാസമിതി & ഗ്രന്ഥാലയവും 11- mw വാർഡ് കുടുംബശ്രീയും സംയുക്ത മായി നടത്തുന്ന മാറ്റാങ്കീൽ ഗ്രാമോത്സവം ജനുവരി 31ന് വൈകുന്നേരം 5 മണിക്ക് എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: കെ വി രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം സത്യൻ മുഖ്യാതിഥി ആയിരിക്കും. നവചേതനയുടെ നേതൃത്വ ത്തിൽ കോവിഡ് കാലത്തെ അക്കാദമിക് പ്രവർത്തനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി വിദഗ്ദ്ധരും കുട്ടികളും ചേർന്ന സംവാദ പരിപാടിയി ലൂടെ ഉയർന്ന ചോദ്യങ്ങളും ഉത്തരങ്ങളും ചേർത്ത് ഡോ:അനുപമ ബാലകൃഷ്ണൻ രചിച്ച `ചോദ്യക്കുട്ടികളു ടെ ക്ലാസ് മുറികൾ’ എന്ന വൈജ്ഞാനിക സാഹിത്യപുസ്തകം കേരള ഭാഷ ഇൻസ്റ്റിസ്റ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്നു.
പ്രസ്തുത പുസ്തകം ഗ്രാമോത്സവത്തിൽ വെച്ച് എസ്.സി.ഇ.ആർ.ടി ഡയരക്ടർ ഡോ: ആർ.കെ.ജയപ്രകാശ് പ്രകാശനം ചെയ്യും. കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ ഡോ:കെ.വിനോദ് കുമാർ ഏറ്റുവാങ്ങും. കേരള ഭാഷാ ഇൻസ്റ്റിസ്റ്റ്യൂട്ട് അസിസ്റ്റന്റ് ഡയരക്ടർ ശ്രി.എൻ.ജയകൃഷ്ണൻ ആമുഖഭാഷണം നടത്തും. ചടങ്ങിൽ വെച്ച് മാനേജ്മെന്റ് സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടിയ ഡോ: ആനക്കൈ ബാലകൃഷ്ണനെയും വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ:അനുപമ ബാലകൃഷ്ണനെയും ആദരിക്കും. ചോദ്യ ക്കുട്ടികളുമായി സംവദിച്ച ഫാക്കൽറ്റി അംഗങ്ങളായ ഡോ: പി.എം.സിദ്ധാർത്ഥൻ (റിട്ടയേർഡ് സീനിയർ ശാസ്ത്രജ്ഞൻ ISRO), ഡോ: കെ.സുധാകരൻ (മുൻ പ്രിൻസിപ്പാൾ പരിയാരം മെഡിക്കൽ കോളേജ്), ശ്രി.ടി.ദീപേഷ് (സിനിമാ സംവിധായകൻ, ദേശീയ അവാർഡ് ജേതാവ്), ശ്രി.വി.സി ബാലകൃഷ്ണൻ (ജൈവവൈവിധ്യ ഗവേഷകൻ), ഡോ: സുഭാഷ് ചന്ദ്രബോസ് (മുൻ ഡയരക്ടർ CCDU ജലവിഭവ വകുപ്പ്), ശ്രീമതി സിന്ധു അറക്കൻ (മാസ്റ്റർ ട്രെയിനർ KITE കണ്ണൂർ) എന്നിവർക്ക് ഉപഹാരം നൽകും. കൂടാതെ ഓൺലൈൻ ക്ലാസ് മുറി നേതൃസമിതി അംഗങ്ങൾക്കും ഉപഹാരം നൽകും. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെ യും കലാപരിപാടി കൾ നൃത്തനൃത്യങ്ങൾ. രണ്ടാം ദിവസമായ ഫെബ്രുവരി 1ന് നടക്കുന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത സിനിമാതാരവും സംസ്ഥാന അവാർഡ് ജേതാവുമായ പി പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സുഭാഷ് അറുകര മുഖ്യതിഥിയാകും. വിവിധ മേഖലയിലെ പ്രതിഭകൾക്ക് അനുമോദനം നൽകും. തുടർന്ന് നവചേതന കലാട്രൂപ്പ് ആയ കൈവിളക്കിന്റെ നാടൻ കലാമേള അരങ്ങേറും.