ശ്രീനിവാസൻ അനുസ്മരണ സമ്മേളനം കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു
തളിപ്പറമ്പ : അന്തരിച്ച മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോളറും കെ എ പി കമാണ്ടന്റും ആയിരുന്നു ശ്രീ എ ശ്രീനിവാസന്റെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് കെ എ പി നാലാം ബറ്റാലിയനിൽ നടന്ന അനുസ്മരണ സമ്മേളനം അഴീക്കോട് എം എൽ എ ശ്രീ കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഫുട്ബോളിന് ശ്രീനിവാസൻ നൽകിയ സംഭാവനകളെ അനുസ്മരിച്ചുകൊണ്ടും പ്രതികൂലമായ സാഹചര്യങ്ങളിലും ജീവിതവിജയം കൈവരിക്കുന്നതിന് അനിതര സാധാരണമായ വൈഭവം പ്രകടിപ്പിച്ച അദ്ദേഹത്തിന്റെ കഴിവുകളെയും ഓർമ്മിപ്പിച്ചു കൊണ്ട് കെ വി സുമേഷ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
അനുസ്മരണ സമ്മേളനത്തിൽ ഡെപ്യൂട്ടി കമാണ്ടന്റ് എം ഹരി അധ്യക്ഷത വഹിച്ചു. അഭിമന്യു എംവി (സെക്രട്ടറി കെ പി ഓ എ) ചടങ്ങിന് സ്വാഗതവും ജയന്ത് സി (ഫുട്ബോൾ ക്യാപ്റ്റൻ കെ എ പി 4) നന്ദിയും അറിയിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ ഗോൾകീപ്പർ കെ ടി ചാക്കോ ശ്രീനിവാസന്റെ ഫുട്ബോൾ രംഗത്തെ മികവുകളെ ഓർമ്മപ്പെടുത്തി മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് അബ്ദുൽ നിസാർ, മുൻ കേരള പോലീസ് ടീം കോച്ച് കുഞ്ഞി കൃഷ്ണൻ, മുൻ കേരള പോലീസ് ടീം അംഗം പവിത്രൻ മാഷ്, ഗണേശൻ കെ പി (അസിസ്റ്റന്റ് കമാണ്ടന്റ്), ബാബു ടി (കെ പി ഓ എ), വിശ്വംഭരൻ കെ (സെക്രട്ടറി ജനമൈത്രീ വായനശാല), രാജേഷ് കടമ്പേരി (കെ പി ഓ എ കണ്ണൂർ ജില്ലാ കമ്മിറ്റി) ശ്രീജേഷ് ഇ (കെ പി എ ജില്ലാ സെക്രട്ടറി )അനിരുദ്ധ് എം. വി , രാജീവൻ (അസിസ്റ്റന്റ് കമാണ്ടന്റ്) എന്നിവർ ശ്രീനിവാസൻ സാറിന്റെ ഓർമ്മകളെ അനുസ്മരിച്ചു സംസാരിച്ചു. അനുസ്മരണ സമ്മേളനത്തിൽ പഴയകാല ഫുട്ബോൾ താരങ്ങളായ സുനീർ പി പി, വിനോദ്, പോലീസ് ഉദ്യോഗസ്ഥർ കായിക മേഖലയിലെ മറ്റ് പ്രമുഖർ, ശ്രീനിവാസൻ സാറിന്റെ കുടുംബാംഗങ്ങൾ അഭ്യുദയകാം ക്ഷികൾ പത്ര മാധ്യമ സുഹൃത്തുക്കൾ തുടങ്ങി നിരവധി ആളുകൾ പരിപാടിയിൽ പങ്കാളികളായി.