സംസ്ഥാന സർക്കാറിൻ്റെ മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി മൂന്നാം സ്ഥാനം ആന്തൂർ നഗരസഭയ്ക്ക് ലഭിച്ചു
കണ്ണൂർ : സംസ്ഥാന സർക്കാറിൻ്റെ മികച്ച നഗരസഭയ്ക്കുള്ള 2023,24 വർഷത്തെ സ്വരാജ് ട്രോഫി മൂന്നാം സ്ഥാനം ആന്തൂർ നഗരസഭയ്ക്ക് ലഭിച്ചു. 30 ലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ഫെബ്രുവരി 19 ന് ഗുരുവായൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം നൽകും.